മോശം ഇംഗ്ലീഷിന് മുന്‍ യുഎഫ്‌സി ചാമ്പ്യനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയോ; ഖബിബിന്റെ വിശദീകരണം ഇങ്ങനെ

Khabib-Nurmagomedov

മുന്‍ യുഎഫ്‌സി ലൈറ്റ്‌വെയ്റ്റ് ചാമ്പ്യന്‍ ഖബീബ് നൂര്‍മഗോമെദോവിനെ മോശം ഇംഗ്ലീഷിന് വിമാനത്തിൽ നിന്ന് പുറത്താക്കിയെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ഇപ്പോഴിതാ വ്യക്തത വരുത്തി താരം തന്നെ രംഗത്തെത്തി. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് പുറത്താക്കിയത്. വിമാനക്കമ്പനി ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്. സംഭവത്തെ ‘അന്യായം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സംഭവത്തെക്കുറിച്ച് നൂര്‍മഗോമെദോവ് എക്സിൽ വിശദീകരണം നല്‍കി. ‘ആദ്യമായി, അത് അലാസ്‌ക എയര്‍ അല്ല എയർ ഫ്രണ്ടിയർ ആണെന്ന് വ്യക്തമാക്കട്ടെ. ചോദ്യങ്ങളുമായി എന്നെ സമീപിച്ച സ്ത്രീ തുടക്കം മുതല്‍ തന്നെ വളരെ പരുഷമായാണ് പെരുമാറിയത്. ഞാന്‍ വളരെ മാന്യമായ ഇംഗ്ലീഷ് സംസാരിക്കുകയും എല്ലാം മനസ്സിലാക്കുകയും സഹായിക്കാന്‍ സമ്മതിക്കുകയും ചെയ്തിട്ടും, അവർ സീറ്റില്‍ നിന്ന് മാറാന്‍ നിര്‍ബന്ധിച്ചു’- അദ്ദേഹം പോസ്റ്റ് ചെയ്തു.

Read Also; ഹൊ! വല്ലാത്തൊരു ഇടിവ് തന്നെ; രൂപയ്ക്ക് വീണ്ടും റെക്കോര്‍ഡ് താഴ്ച

എക്‌സിറ്റ് നിരയിലായിരുന്നു താരത്തിൻ്റെ സീറ്റ്. അടിയന്തര സാഹചര്യമുണ്ടായാൽ മറ്റ് യാത്രക്കാരെ എക്സിറ്റ് നിരയിലുള്ളവർ സഹായിക്കണം. ഇക്കാര്യം അദ്ദേഹത്തിന് ചെയ്യാനാകുമോയെന്നായിരുന്നു ജീവനക്കാരുടെ സംശയം. ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള കഴിവിനെയാണ് അവർ ചോദ്യം ചെയ്തത്. ചെക്ക്- ഇന്‍ സമയത്ത് ഇംഗ്ലീഷ് അറിയാമോയെന്ന് ചോദിക്കുകയും ഞാന്‍ അതെ എന്ന് പറയുകയും ചെയ്തതാണെന്ന് താരം പറഞ്ഞു. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് താരത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News