‘പുരുഷ കമ്മീഷൻ വേണം’; ഹണി റോസിനോട് പെറ്റമ്മ നയവും എന്നോട് ചിറ്റമ്മ നയവുമെന്ന് രാഹുൽ ഈശ്വർ

Rahul Easwar AND HONEY ROSE

ഹണി റോസിന് അവരുടെ പരാതിയുടെ സത്യമിലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നതായി രാഹുൽ ഈശ്വർ. രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതിയിൽ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇതുവരെ രാഹുല്‍ പ്രതിയല്ലെന്നും പൊലീസ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് രാഹുൽ ഈശ്വർ പ്രതികരണവുമായി രംഗത്തെത്തിയത്.

വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ് കാണിക്കുന്നത്. ഭരണഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണ്.

ALSO READ; ഷാരോൺ വധക്കേസ്: ശിക്ഷ തിങ്കളാഴ്ച വിധിക്കും; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ, ശിക്ഷയിൽ ഇളവ് വേണമെന്ന് ഗ്രീഷ്മ

തന്‍റെ വാദങ്ങളോ തന്‍റെ മറുപടികളോ അവർ കേട്ടിട്ടില്ല. തനിക്കെതിരെ യുവജന കമ്മീഷനിൽ ദിശ എന്ന സംഘടന പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. തന്‍റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ല. ഇതിനാൽ പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജനുവരി 30 മുതൽ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കും. ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും എൽദോസ് കുന്നപ്പള്ളിക്കും കിട്ടാത്ത എന്ത് നീതിയാണ് രാഹുൽ ഈശ്വർ പ്രതീക്ഷിക്കേണ്ടത് ?

പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് എംഎൽഎമാരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമിക ആശയവിനിമയം നടത്തിയിട്ടുണ്ട്. ജനുവരി 21ന് നിവേദനം നൽകും. സുപ്രീംകോടതിയിൽ നൽകിയ മാതൃകയിൽ ആയിരിക്കും നിവേദനമന്നും രാഹുൽ കൂട്ടിച്ചേർത്തു. നിയമസഭയിൽ പ്രൈവറ്റ് ബില്ല് കൊണ്ടുവരും എന്ന് ഉറപ്പ് എൽദോസ് കുന്നപ്പള്ളി എംഎൽഎയിൽ നിന്ന് ലഭിച്ചു. ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമെണെന്നും ഇതിനൊരു അവസാനം വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News