ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, വ്യക്തികളല്ല ഫിറ്റ്‌നസ് തുടരുകയാണെങ്കില്‍ വിരാട് കോലിയ്ക്കും രോഹിത്ശര്‍മയ്ക്കും 2027 ലോകകപ്പ് അപ്രാപ്യമാകില്ല

ഫിറ്റ്‌നസ് തുടരുകയാണെങ്കില്‍ വിരാട് കോലി, രോഹിത്ശര്‍മ എന്നിവര്‍ക്ക് 2027 ലോകകപ്പ് വിദൂരമായിരിക്കില്ലെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതംഗംഭീര്‍. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്തതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികവാണ് പ്രധാനം. ഗൗതം ഗംഭീറിന്റെയോ ഏതെങ്കിലും വ്യക്തികളുടേയോ അല്ല. സൂര്യകുമാറിനെ ടി20 ക്യാപ്റ്റനാക്കിയത് ആലോചിച്ചെടുത്ത തീരുമാനമാണ്. ആഹ്ലാദം നിറഞ്ഞൊരു ഡ്രസ്സിങ് റൂം ഒരുക്കുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന ചില ഊഹാപോഹങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുകയാണ് എന്ന മുഖവുരയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ടീമില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ കളിക്കാരനും വേദനുണ്ടാക്കുന്നതാണ്. എന്നാല്‍, പതിനഞ്ചംഗ സ്‌ക്വാഡില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല.

ALSO READ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ആരോഗ്യമേഖലയിൽ സംഭവിക്കാൻ പോകുന്ന മുന്നേറ്റങ്ങൾ എന്തെല്ലാം? ഡോ. അരുൺ ഉമ്മൻ എഴുതുന്നു

റിങ്കു സിങ്ങിന് ടി20 ലോകകപ്പ് നഷ്ടമായത് അദ്ദേഹത്തിന്റെ തെറ്റുകൊണ്ടല്ല. ചെറിയ ഫോര്‍മാറ്റില്‍ അക്ഷര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരുമിച്ചെടുക്കുന്നത് ബുദ്ധിയല്ല. അദ്ദേഹത്തെ ഒഴിവാക്കിയതല്ല. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും. ജഡേജ ഇപ്പോഴും ഞങ്ങളുടെ പ്രധാന പ്ലെയര്‍ തന്നെയാണ്. ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് വലിയ ഇടവേളകളുണ്ട്. തുടര്‍ന്ന് 10 ടെസ്റ്റ് മത്സരങ്ങളുമുണ്ട്. അവയില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന്് പ്രതീക്ഷിക്കുന്നു. ആ 10 മത്സരങ്ങളില്‍ ജഡേജ പ്രധാനമാണ്. അവയ്ക്കായി കാത്തിരിക്കാം-ഗംഭീര്‍ പറഞ്ഞു. സൂര്യകുമാര്‍ യാദവിന്റെ ടി20 ബാറ്റിങ്ങിനെക്കുറിച്ച് ആശങ്കകളുണ്ടായിട്ടില്ല. ടി20 ക്യാപ്റ്റന്‍സി അദ്ദേഹത്തിന് നല്‍കിയത് ഒറ്റ രാത്രികൊണ്ട് എടുത്ത തീരുമാനമൊന്നുമല്ല. നന്നായി ആലോചിച്ചു തന്നെയാണ് അത് ചെയ്തത്. വിരാട് കോലിയിലും രോഹിത്ശര്‍മയിലും ഇനിയുമെത്ര ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് പറയാനാവില്ല. ടീമാണ് പ്രധാനം. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. മുന്‍കാലങ്ങളിലൊക്കെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള താരം. അദ്ദേഹത്തിന് നേതൃഗുണങ്ങളുണ്ട്. അത് വികസിപ്പിക്കാനും അനുഭവ പരിചയങ്ങള്‍ നല്‍കാനും ആഗ്രഹിക്കുന്നു. എന്നാലും ഉറപ്പുകളൊന്നും നല്‍കാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ALSO READ: മുഖ്യമന്ത്രി സിദ്ധരാമയ്യ വന്ന് ഷോ നടത്തി, രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ഒന്നര മണിക്കൂര്‍ : ലോറി ഉടമ മനാഫ്

ഋഷഭ് പന്ത് വളരെക്കാലങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. ഗില്ലിനെ ഒരു മൂന്ന് ഫോര്‍മാറ്റ് താരമായാണ് തങ്ങള്‍ കാണുന്നതെന്നും ടി20 ലോകകപ്പിനു മുന്‍പ് വളരെ മികച്ച ഫോമിലായിരുന്നിട്ടും റിങ്കു സിങ് ടീമില്‍ ഉള്‍പ്പെട്ടില്ല. ഞങ്ങള്‍ക്ക് 15 പേരെയേ എടുക്കാന്‍ കഴിയൂ. കളിക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നത് പ്രധാനമാണ്. ഒരു കോച്ചും ഒരു കളിക്കാരനും എന്ന തരത്തിലായിരിക്കില്ല, വിശ്വാസത്തിലധിഷ്ഠിതമായിരിക്കും തങ്ങളുടെ ബന്ധമെന്നും ഗംഭീര്‍ പറഞ്ഞു. ആരും കൊതിക്കുന്ന അപൂര്‍വ ബൗളറാണ് ജസ്പ്രീത് ബുംറ. അദ്ദേഹത്തെ പ്രധാന മത്സരങ്ങളില്‍ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റ് ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തിലും ഇത് പരിഗണിക്കുന്നുണ്ട്. മികച്ച ബാറ്റര്‍മാര്‍ക്ക് ഏത്് ഫോര്‍മാറ്റിലും കളിക്കാം. രോഹിത്തും വിരാടും ടി20യില്‍ നിന്ന് വിരമിച്ചു. ഇനി മുതല്‍ അവര്‍ രണ്ട് ഫോര്‍മാറ്റുകളില്‍ കളിക്കും. കൂടുതല്‍ മത്സരങ്ങളില്‍ അവരുണ്ടാകുമെന്നാണ് പ്രതീക്ഷ.
കോലിയുമായുള്ള ബന്ധത്തേക്കുറിച്ചും ഗംഭീര്‍ വ്യക്തമാക്കി. ഈ നിമിഷം മുതല്‍ ഞങ്ങള്‍ 140 കോടി ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്യുന്നു. കളിക്കളത്തിന് പുറത്ത് ഞങ്ങള്‍ തമ്മില്‍ മികച്ച ഒരു ബന്ധമുണ്ട്. അത് പക്ഷേ പബ്ലിക്കല്ല. മുഹമ്മദ് ഷമി പന്തെറിയാന്‍ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 19-നാണ് ആദ്യ ടെസ്റ്റ്. അതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ സമയത്തിനുള്ളില്‍ അദ്ദേഹത്തിന് തിരിച്ചെത്താനാകുമോ എന്ന് എന്‍എസിയിലെ ആളുകളുമായി സംസാരിക്കണമെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News