2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും. വേദിയാക്കുന്നതിന് വേണ്ടിയുള്ള അവസാന ഘട്ട മത്സരത്തില്‍ സൗദി വിജയിച്ചു. മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് മത്സരിച്ച് ആണ് സൗദി 2030ലെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്.
READ ALSO:മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ വന്‍ ജനപങ്കാളിത്തം
ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയും ശതകോടികളുടെ ഡോളര്‍ നിക്ഷേപത്തെയും ആകര്‍ഷിക്കുന്ന 2030 ലോക മേളക്ക് റിയാദ് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 2030-ലെ വേള്‍ഡ് എക്സ്പോക്ക് ആതിഥ്യം വഹിക്കാന്‍ സൗദി നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നു.
130 രാജ്യങ്ങളാണ് സൗദിയെ പിന്തുണച്ചത്.
പാരീസ് ആസ്ഥാനമായ ബ്യൂറോ ഓഫ് ഇന്റര്‍നാഷനല്‍ ദെസ് എക്സ്പോസിഷന്‍സ് എന്ന രാജ്യാന്തര സംഘടനയാണ് മേളയുടെ സംഘാടകര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here