2024 ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഒരു നിർണായക വർഷമായിരുന്നു, പ്രത്യേകിച്ച് മലയാള സിനിമയെ. നിരവധി സിനിമകൾ പ്രേക്ഷക പ്രീതി നേടി മുന്നേറിയപ്പോൾ, പല ചിത്രങ്ങൾക്കും പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. ഒരു കാലത്ത് ബോളിവുഡ് അടക്കിവാഴ്ന്നിരുന്ന മേഖലയെ തെന്നിന്ത്യൻ സിനിമകൾ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന കാഴ്ച്ചയും നാം കണ്ടു.
എങ്കിലും കഴിഞ്ഞ വർഷം ഏറ്റവും ലാഭകരമായി മാറിയ ചിത്രം ഏതെന്ന് പലർക്കും ഒരു ചോദ്യം ഉണ്ടാകും. എന്നാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ഏതാണ്ട് ഇപ്പോൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയായ ‘പ്രേമലു’ ആണ് ആ ചിത്രം.നസ്‍ലെന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ബജറ്റിന്‍റെ 45 മടങ്ങ് കളക്ഷന്‍ നിര്‍മ്മാതാവിന് നേടിക്കൊടുത്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
വെറും 3 കോടി മാത്രമായിരുന്നു പ്രേമലുവിന്‍റെ ബജറ്റ്. എന്നാൽ ചിത്രം 136 കോടി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ളവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിലൊന്നായി പ്രേമലു ഇതോടെ മാറിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here