മഹാരാഷ്ട്രയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം; 21 ലക്ഷം രൂപയുടെ നാശ നഷ്ടം 

എ.ടി.എം മെഷീന്‍ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായ തീപിടിത്തത്തിൽ 21 ലക്ഷം രൂപയുടെ നാശ നഷ്ടം. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ കത്തി നശിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.

ALSO READ: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു വിഷ്ണുനഗറിലെ ദേശസാല്‍കൃത ബാങ്കിന്റെ എ.ടി.എം തകര്‍ക്കാന്‍ മോഷ്‌ടാക്കള്‍ ശ്രമം നടത്തിയത്. 21,11,800 രൂപ കത്തിനശിക്കുകയും മെഷീന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തിൽ ഐപിസി 457,380,427 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും ലയണല്‍ മെസിക്ക്‌; നേട്ടം എംബാപ്പെയും ഹാലണ്ടിനെയും മറികടന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News