ഫേസ്ബുക്കിൽ കുഞ്ഞിനെ വിൽക്കാൻ ശ്രമം; അമേരിക്കയിൽ 21കാരി അറസ്റ്റിൽ

new-born-baby

സ്വന്തം കുഞ്ഞിനെ ഫേസ്ബുക്കിൽ വിൽക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. യുഎസിലെ ടെക്സാസിലാണ് 21കാരിയായ ജുനൈപ്പർ ബ്രൈസൺ കുഞ്ഞിനെ വിൽക്കാൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ‘ദത്തെടുക്കാൻ താത്പര്യമുള്ള മാതാപിതാക്കളെ തേടുന്ന പ്രസവിച്ച അമ്മമാർ’ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലായിരുന്നു സെപ്തംബറിൽ പോസ്റ്റിട്ടത്.

ശിശുവിനെ ദത്തെടുക്കാൻ തയ്യാറുള്ള ഒരാളെ അന്വേഷിക്കുകയാണെന്നായിരുന്നു പോസ്റ്റ്. ഗുരുതര കുറ്റം ചുമത്തപ്പെട്ട അവർ ഹാരിസ് കൗണ്ടി ജയിലിൽ കഴിയുകയാണ്. 200 ഡോളർ വരെയാണ് ബ്രൈസൺ കുഞ്ഞിന് ആവശ്യപ്പെട്ട തുക.

Read Also: ഇതോ ശിക്ഷ! വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി ഈ രാജ്യം

സന്ദേശം പോസ്റ്റുചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും അറിയാമോ എന്ന് ചോദിച്ച് ബ്രൈസൺ കുടുംബത്തെ സമീപിച്ചിരുന്നു. സംഭാഷണത്തിനിടെ, കുഞ്ഞിന് പകരമായി പണം നൽകണമെന്ന് ബ്രൈസൺ കുടുംബാംഗത്തോട് പറഞ്ഞു. കുറഞ്ഞ ഡൗൺ പേയ്‌മെൻ്റ് ഒപ്ഷനും മുന്നോട്ടുവെച്ചു. കുഞ്ഞിനെ ദത്ത് നൽകുന്നതിനെക്കുറിച്ച് ബ്രൈസൺ പലരോടും സംസാരിച്ചെന്ന് പൊലീസ് പറയുന്നു, പണം ആവശ്യപ്പെട്ടപ്പോഴാണ് പലരും പിൻവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News