പൂനെയിൽ മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന എത്തിയവർ 21-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കാറിലെത്തിയ ആളുകളാണ് യുവതിയെ കൂട്ടബലാൽസംഗം ചെയ്തത്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ ഇവർ മർദിച്ച് അവശനിലയിലാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പൂനെ ബോപ്ദേവ് ഘട്ടിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രാജേ ഖാൻ കരീം പഠാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേർക്കുമായി തിരച്ചിൽ ഊർജിതമാക്കി.
യുവതിയും സുഹൃത്തും ബോപ്ദേവ് ഘട്ടിൽ നിൽക്കുമ്പോൾ മൂന്നുപേർ ഒരു കാറിൽ ഇവരെ സമീപിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ യുവതിയുടേയും യുവാവിന്റെയും ചിത്രം പകർത്തി, ആ പ്രദേശത്ത് നിൽക്കാൻ പാടില്ലാത്തതാണെന്ന് ഇവരോട് പറഞ്ഞു. ശേഷം ഇവരിലൊരാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ച കാറിലേക്ക് കയറ്റുകയും ചെയ്തു. തുടർന്ന് കാറിലുണ്ടായിരുന്ന മൂന്നുപേരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം, ഖാദി മെഷീൻ ചൗക്കിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞു.
പിറ്റേന്ന് രാവിലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖോന്ധ്വാ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർക്കുമായി തെരച്ചിൽ തുടരുകയാണ്. ശരീരമാസകം പരിക്കുകളോടെ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൈം ബ്രാഞ്ചിൽനിന്നും ഡിറ്റക്ഷൻ ബ്രാഞ്ചിൽനിന്നുമുള്ള ഉദ്യോഗസ്ഥർ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ജാൽഗാവ് സ്വദേശിയാണ് യുവതി. ഗുജറാത്തിലെ സൂറത്തുകാരനാണ് സുഹൃത്തായ യുവാവ്. ഇരുവരും പൂനെയിലെ കോളേജ് വിദ്യാർത്ഥികളാണ്.
Also Read; സ്കൂൾ വാനിനുള്ളിൽ രണ്ട് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം, ഡ്രൈവർ അറസ്റ്റിൽ; സംഭവം പൂനെയിൽ
അതേസമയം സംഭവത്തെക്കുറിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആനന്ദ് ഡൂബേ അപലപിച്ചു. ഏകനാഥ് ഷിൻഡെ നയിക്കുന്ന സംസ്ഥാന സർക്കാരിന് സ്ത്രീകൾക്ക് യാതൊരുവിധ സുരക്ഷയും ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
News summary; A 21-year-old woman was gang-raped by those who acted as human rights activists
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here