വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം… മണിക്കൂറില്‍ 27000 മൈല്‍ വേഗത… ഇന്ന് ഭൂമിക്കരികിലേക്ക്…

ഭൂമിയെ വലംവയ്ക്കുന്ന ഛിന്നഗ്രഹങ്ങള്‍ ചിലപ്പോള്‍ ഭൂമിയ്ക്കരിലൂടെ കടന്നുപോകാറുണ്ട്. ഇന്ന് 210 അടിയോളം വലിപ്പമുള്ള അതായത് ഒരു വാണിജ്യ വിമാനത്തിന്റെയത്രയുള്ള ഛിന്നഗ്രഹം 2016 ആര്‍ജെ20, ഭൂമിക്കരികിലെത്തുന്നതിന്റെ ആകാംശയിലാണ് അസ്‌ട്രോണമേഴ്‌സുള്‍പ്പെടെയുള്ള സമൂഹം.

ALSO READ:  ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന ക്യാപ്ഷന്‍ ഒത്തിരി ഇഷ്ടമായി, എന്നെ കേരളം ഏറ്റെടുത്തതായി തോന്നുന്നു; പി ആര്‍ ശ്രീജേഷ്

2016ല്‍ ഹവായിലെ വാനനിരീക്ഷകര്‍ പനോരമിക് സര്‍വേ ടെലിസ്‌കോപ് ആന്‍ഡ് റാപിഡ് റെസ്‌പോണ്‍സ് സിസ്റ്റം വഴി (pan-STARRS)യാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. മണിക്കൂറില്‍ ഏകദേശം 27000 മൈല്‍ വേഗതയില്‍, അതായത് മണിക്കൂറില്‍ 43450 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് 7 മില്യണ്‍ കിലോമീറ്റര്‍ അകലെ കൂടിയാണ് കടന്നു പോകുന്നത്. കേള്‍ക്കുമ്പോള്‍ ഇത് വലിയ അകലമായി തോന്നുമെങ്കിലും ജ്യോതിശാസ്ത്രപരമായി ഇത്തരം ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ക്ക് ഇത് വലിയൊരു കാര്യം തന്നെയാണ്.

ALSO READ: ‘ശ്രീജേഷിനെ ആദരിക്കാന്‍ ലഭിച്ച അവസരം കൈരളിക്കുള്ള ആദരമായി കരുതുന്നു’: ടി ആര്‍ അജയന്‍

ഗവേഷകര്‍ക്ക് ഡാറ്റ ശേഖരിക്കുന്നതിനും ഈ ഛിന്നഗ്രഹത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും വിലപ്പെട്ട ഒരു അവസരമാണ് ഇതോടെ ഉണ്ടാകുന്നത്. ഭൂമിയെ അടിസ്ഥാനമാക്കിയുള്ള ദൂരദര്‍ശിനികളില്‍ നിന്നും റഡാര്‍ സംവിധാനങ്ങളില്‍ നിന്നുമുള്ള നിരീക്ഷണങ്ങള്‍ വഴി ഇതിന്റെ ഘടന, ഭ്രമണം, സഞ്ചാരപഥം എന്നിവ നിര്‍ണയിക്കാം. ഭാവിയിലെ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്ന വസ്തുക്കളുടെ പാതകളെ കുറിച്ചടക്കമുള്ള വിവരങ്ങള്‍ ഇത് വഴി ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News