സ്പാനിഷ് വനിതയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി 21കാരി

സ്പാനിഷ് ടൂറിസ്റ്റ് വനിത ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ 21കാരി പീഡത്തിന് ഇരയായി. സ്റ്റേജ് പെര്‍ഫോമറായ യുവതിക്ക് മൂന്നംഗ സംഘം പാനിയത്തില്‍ മരുന്നുകലക്കി നല്‍കി പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വിവരം. ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലാണ് സംഭവം.

ALSO READ: ഭർത്താവ് മൊബൈൽഫോൺ എറിഞ്ഞ് പൊട്ടിച്ചു; മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

സംഭവത്തില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു ഓര്‍ക്കെസ്ട്രാ പരിപാടിയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെത്തിയ യുവതി ഛത്തീസ്ഗഡ് സ്വദേശിയാണ്. സാധാരണയായി ഓര്‍കെസ്ട്രാ സംഘത്തിനൊപ്പം ഗായകന്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍ എന്നിവര്‍ ഉണ്ടാകും. നര്‍ത്തകര്‍ വേദിയിലും പുറത്തും നൃത്തം ചെയ്യാറുള്ളതും പതിവാണ്. ഇത്തരത്തിലാണ് മ്യൂസിക്ക് ട്രൂപ്പിനൊപ്പം യുവതി പോയത്.

ALSO READ: “ഭയന്തിട്ടിയാ? ഇത് നടിപ്പ് താ…”; അഭിനയം കണ്ട് പേടിച്ച ക്യാമറാമാനെ ആശ്വസിപ്പിച്ച് മമ്മൂക്ക, വീഡിയോ വൈറൽ

പാലാമു ജില്ലയില്‍ ഓര്‍കെസ്ട്ര നടത്തുന്ന പ്രതികളിലൊരാളായ ഗോലു തന്നെയും സഹോദരിയെയും ഒരു വിവാഹത്തില്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചെന്നും മുമ്പും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. എന്നാല്‍ നൃത്ത പരിപാടി ഒഴിവാക്കിയെന്ന് അറിയിച്ച ഇയാള്‍ പെണ്‍കുട്ടികളെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇരുവര്‍ക്കും രണ്ട് മുറികളാണ് നല്‍കിയത്. തുടര്‍ന്ന് തനിക്ക് നല്‍കിയത് മയക്കുമരുന്നു കലക്കിയ പാനിയമായിരുന്നു എന്ന് യുവതി പറയുന്നു. പാതിമയക്കത്തിലും തനിക്ക് ബോധമുണ്ടായിരുന്നെന്നും ഇതിനിടയിലാണ് ഗോലുവും മറ്റ് മൂന്നു പേരും തന്നെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News