എറണാകുളം പിറവത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാക്കൂര്‍ സ്വദേശി അതുല്‍ അനി(22) യാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ പിറവം ഭാഗത്ത് നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിന് പിന്നില്‍ സഞ്ചരിച്ചിരുന്ന അതുലിന്റെ മാതാവിനും, പിറവം ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഓടിച്ചിരുന്ന കക്കാട് സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here