വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം, പുല്‍പ്പള്ളി കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) വിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് ആനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്.
പരുക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിക്കുകയും വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തെങ്കിലും യാത്രാ മധ്യേ മരണപ്പെട്ടു.
റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴി ആണ് അപകടം ഉണ്ടായതെന്ന് വനപാലകര്‍ അറിയിച്ചു. കര്‍ണാടക സ്വദേശികളായ ബന്ധുക്കള്‍ക്ക് ശവ സംസ്‌കാരത്തോടനുബന്ധിച്ചു വനം വകുപ്പിൻ്റെ ധനസഹായമായി ഉടന്‍ ആദ്യ ഗഡു 5 ലക്ഷം രൂപ കൈമാറുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. അടുത്ത ഗഡുവും ബന്ധുത്വ രേഖ പ്രകാരം നൽകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here