ബേബി ഷവറിനായി കാത്തിരുന്നു; ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ബേബി ഷവറിനായി ചെന്നൈയില്‍ നിന്നും തെങ്കാശിയിലേക്ക് യാത്ര തിരിച്ച യുവതിക്ക് ട്രെയിനില്‍ നിന്നു വീണു ദാരുണാന്ത്യം. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനിയായ 22കാരി കസ്തൂരിയാണ് മരിച്ചത്. തമിഴ്നാട്ടിലെ വിരുദാചലത്തിന് സമീപത്താണ് യുവതി ട്രെയിനില്‍നിന്ന് വീണത്.

ALSO READ:   ‘പീഡനത്തിനിരയാക്കിയത് ഡാൻസറായ യുവാവ്, പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി’: കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്

ചെന്നെ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന യുവതി ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനിടയില്‍ പുറത്തേക്ക് തെറിച്ചുവീണതാകാമെന്നാണ് നിഗമനം. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ യുവതി ട്രെയിനിലില്‍ നിന്നും വീണത് അറിഞ്ഞിരുന്നില്ല. കാണാനില്ലെന്ന് വ്യക്തമായതോടെ ട്രെയിന്‍ നിര്‍ത്തുന്നതിന് ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് തകരാറിലായിരുന്നു. തുടര്‍ന്ന് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ പോയാണ് ചങ്ങല വലിച്ചത്. അപ്പോഴേയ്ക്ക് ട്രെയിന്‍ എട്ട് കിലോമീറ്ററോളം പിന്നിട്ടിരുന്നു. ബന്ധുക്കള്‍ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പിന്നീട് ഇവര്‍ ടെയിനില്‍ വിരുദാചലം സ്റ്റേഷനിലെത്തി റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് യുവതി വീണുകിടക്കുന്ന സ്ഥലത്തെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ALSO READ:   തന്നോടും മോശമായി പെരുമാറി; യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന

വെള്ളിയാഴ്ച കസ്തൂരിയുടെ ഏഴാം മാസത്തെ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. ശങ്കരന്‍കോവില്‍ സ്വേദശി സുരേഷ് കുമാറും കസ്തൂരിയും ഒമ്പത് മാസം മുമ്പാണ് വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News