ചീസ് ഹീസ്റ്റ്: ലണ്ടനിൽ വൻ മോഷണം കൊള്ളക്കാര്ർ തട്ടിയെടുത്തത് മൂന്ന് കോടി രൂപ വില വരുന്ന ചീസ്

Cheese Heist

മൊത്തക്കച്ചവടക്കാരായി വേഷമിട്ട കൊള്ളക്കാർ ലണ്ടനിലെ നീൽസ് യാർഡ് ഡയറിയിൽ നിന്ന് 22 ടൺ ചീസ് മോഷ്ടിച്ചു. ഫ്രഞ്ച് ഷോപ്പിൻ്റെ മൊത്തവ്യാപാര വിതരണക്കാരായി നടിച്ചെത്തിയാണ് കൊള്ളസംഘം തട്ടിപ്പ് നടത്തിയത്. ദി മെട്രോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒക്‌ടോബർ 21 നാണ് മോഷണം നടന്നത്. രാവിലെ മൊത്തക്കച്ചവടക്കാരായി വേഷമിട്ടെത്തിയ മോഷ്ടാക്കൾ ഫ്രഞ്ച് ഔട്ട്‌ലെറ്റിലേക്കുള്ള വിതരണക്കാരാണ് ഞങ്ങളെന്ന് പറഞ്ഞ് ജീവനക്കാരെ പറ്റിക്കുകയായിരുന്നു.

Also Read: ഉക്രൈന്‍ – റഷ്യ യുദ്ധം അവസാനിക്കുന്നതിങ്ങനെയോ? 2025ല്‍ ഇനി എന്തൊക്കെ കാണേണ്ടി വരും!

മോഷണവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മെട്രോപൊളിറ്റൻ പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സെലിബ്രിറ്റി ഷെഫും റെസ്റ്റോറേറ്ററുമായ ജാമി ഒലിവറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ മോഷണത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. . ഒരു തുമ്പും അവശേഷിപ്പിക്കാതെയാണ് തട്ടിപ്പുകാര്ർ രക്ഷപ്പെട്ടതെന്നും ജാമി ഒലിവറിന്റെ പോസ്റ്റിൽ പറയുന്നു.

Also Read: ഹൈദരാബാദില്‍ മദ്യപിച്ച് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തിയ ആളോട് ധൈര്യമുണ്ടേല്‍ കത്തിക്കാന്‍ വെല്ലുവിളിച്ച് ജീവക്കാരന്‍; ഒടുവില്‍ അറസ്റ്റ്

ഏകദേശം 300,000 ലക്ഷം പൌണ്ട് വിലവരുന്ന ചീസാണ് ഡയറിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News