തൃശൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍ എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടില്‍ കമറുദ്ദീന്റെ മകന്‍ 24 വയസുള്ള മുഹമ്മദ് സല്‍മാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ എടത്തിരുത്തി കുമ്പള പറമ്പിന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ബൈക്കുകളില്‍ എടമുട്ടത്ത് പോയ ശേഷം ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ സല്‍മാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ തെന്നി വീഴുകയും പുറകില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സല്‍മാനെ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മാപ്രാണം മാടായിക്കോണം സ്വദേശികളായ 22 വയസുള്ള ഷെയിന്‍, 19 വയസുള്ള മിഥുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ALSO READ: രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration