പതിനാലുകാരിയെ പീഡിപ്പിച്ചു; 24കാരനായ ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും

തിരുവനന്തപുരം പാങ്ങോട് പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ചിറ്റപ്പന് പതിമൂന്ന് വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പാങ്ങോട് സ്വദേശിയും പെണ്‍കുട്ടിയുടെ ചിറ്റപ്പനുമായ ഇരുപത്തിനാലുകാരനെയാണ് ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.

Also Read- മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി; കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

2017 -ല്‍ കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് കുട്ടി ഓടി രക്ഷപ്പെട്ടു. 2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പ്രതി കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളില്‍ കൊണ്ടുപോവുകയും വായ്ക്കുള്ളില്‍ തുണി കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ച് പ്രതിയെ അടിക്കുകയും ചവിട്ടുകയും ചെയ്തപ്പോഴായിരുന്നു കുട്ടിയെ വിട്ടത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന കുട്ടി സംഭവം ആരോടും പറഞ്ഞില്ല. പീഡനത്തിന് ശേഷം വീണ്ടും പ്രതി ശല്യപെടുത്തിയപ്പോഴാണ് കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിയത്.

Also Read- ‘ഏറ്റവും നല്ല കപ്പ കിട്ടുന്ന പുതുപ്പള്ളി; കപ്പയും മീന്‍കറിയും ഇഷ്ടപ്പെടുന്ന കുഞ്ഞൂഞ്ഞ്’; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News