പണിയെടുക്കുന്നത് ആഴ്ചയില്‍ വെറും 30 മണിക്കൂര്‍, കയ്യിലെത്തുന്നത് 2 കോടിയിലധികം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് യുവാവ്

ആഴ്ചയില്‍ അമ്പത് മണിക്കൂറിലെറെ പണിയെടുക്കുന്നവരാണ് മിക്ക ഇന്ത്യക്കാരും. എന്നാല്‍ ചെയ്യുന്ന അധ്വാനത്തിനനുസരിച്ച് കാശുണ്ടാക്കാനാകുന്നില്ല എന്ന പരാതി പറയുന്നവരും ഏറെ. ഇവിടെ ആഴ്ചയില്‍ വെറുംമുപ്പത് മണിക്കൂര്‍ ജോലി ചെയ്ത വര്‍ഷത്തില്‍ 2 കോടിയിലധികം വരുമാനമുണ്ടാക്കുന്ന യുവാവിനെ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒന്നിലധികം ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലൂടെയാണ് കാലിഫോര്‍ണിയകാരനായ സ്റ്റീവന്‍ ഗുവോയാണ് തന്റെ പന്ത്രണ്ടാം വയസു മുതല്‍ തന്നെ ബിസിനസ് ലോകത്തേക്ക് കാലെടുത്തു വച്ചത്.

ALSO READ: 38 വര്‍ഷം ചോര നീരാക്കിയ ജീവനക്കാരനെ കോര്‍പറേറ്റ് ഭീമന്‍ പറഞ്ഞുവിട്ടത് പുലര്‍ച്ചെ ഇമെയില്‍ അയച്ച്

സിഎന്‍ബിസി മേക്ക് ഇറ്റുമായി അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഗുവോ തന്റെ ബിസിനസ്സ് ജീവിതത്തെ കുറിച്ച് പ്രേക്ഷകരോട് പങ്കുവച്ചത്. 12ാം വയസ്സില്‍ അവധിക്കാലത്ത് വിനോദത്തിനായി ഒരു മൈന്‍ക്രാഫ്റ്റ് സെര്‍വര്‍നിര്‍മ്മിച്ചതോടെയാണ് ഗുവോയുടെ ബിസിനസ് യാത്ര ആരംഭിച്ചത്. ആപ്പ് വഴി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ശ്രമം അദ്ദേഹത്തിന് 10,000 ഡോളറാണ് നേടിക്കൊടുത്തത്. ആദ്യത്തെ ലാഭം കണ്ട് കണ്ണ് തള്ളിയ ഗുവോ ആ പണം നിക്ഷേപിച്ച് കൊണ്ട് ഒരു ഗെയിം ഡെവലപ്‌മെന്റ് കമ്പനി തുടങ്ങിയെങ്കിലും അത് പരാജയപ്പെട്ടു.

ഇതോടെ മാര്‍ക്കറ്റിംഗ് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം മനസിലാക്കി. തുടര്‍ന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ബിസിനസ് ഇക്കണോമിക്‌സ് പഠിച്ചു. പിന്നീട് തന്റെ സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ന്ന് 2.7 ജിപിഎ നേടി.
എന്നാല്‍ ഈ ജിപിഎയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കില്ലെന്ന് അറിയാമായിരുന്നതിനാല്‍ സ്വന്തം ബിസിനസില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ യുഎസ്, ഫിലിപ്പീന്‍സ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലടക്കം കമ്പനികള്‍ നടത്തുകയാണ് സ്റ്റീവന്‍ ഗുവോ. അമേരിക്കയില്‍ നിന്നും മാലിയിലേക്ക് മാറുക എന്നൊരു തീരുമാനം കൂടി അദ്ദേഹമെടുത്തു. പ്രഭാതത്തില്‍ ബിസിനസില്‍ ശ്രദ്ധിക്കുന്ന ഗുവോ, ഉച്ചതിരിഞ്ഞ് സര്‍ഫിംഗിനും മാലിയിലെ സംസ്‌കാരം ആസ്വദിക്കാനുമൊക്കെയാണ് സമയം ചിലവഴിക്കുന്നത്.

ALSO READ: ചൂരല്‍മല മുണ്ടക്കൈ ദുരന്തം; വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപക സംഘടനയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

ഈന്തപ്പഴം വില്‍ക്കുന്ന ഓണ്‍ലൈന്‍ റീട്ടെയിലര്‍, കെ പോപ്പ് പ്രചോദിത വ്യാപാര സ്റ്റോര്‍, ആഡംബര കാറുകള്‍ക്കായി പ്രീമിയം കാര്‍ കവറുകള്‍ വില്‍ക്കുന്ന കമ്പനി എന്നിവയാണ് ഗുവോയുടെ ബിസിനസുകളിലുള്ളത്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ആറു മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 30 മണിക്കൂറാണ് ജോലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News