കേരള ലോ അക്കാദമി സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

LAW ACADEMY

കേരള ലോ അക്കാദമി ലോ കോളേജ് സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു. അക്കാദമി എച്ച്ഒഡി പ്രൊഫ. ഡോ. അജിത നായർ എൽ സ്വാഗത പ്രസംഗം നടത്തി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ഡോ. കെപി കൈലാസനാഥ പിള്ള അധ്യക്ഷ പ്രസംഗവും കേരള ലോ അക്കാദമി അസിസ്റ്റന്റ് ഫ്രൊഫസറും ഫാക്കൽറ്റി കൺവീനറുമായ ശ്രീമതി അഡ്വ. ആര്യ സുനിൽ പോൾ നന്ദി പ്രകാശനവും നടത്തി.

ALSO READ; സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിൻ്റെ മേധാവിത്വം തുടരുന്നു; അത്‌ലറ്റിക്സിൽ ആദ്യ ദിനം മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച്

കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ, കെഎൽഎ അഡ്മിനിസ്ട്രേറ്റർ സ്റ്റുഡന്‍റ്സ് ആന്‍റ് ഫാക്കൽറ്റി അഫയേ‍ഴ്സ് ഡയറക്ടർ പ്രൊഫ. കെ അനിൽ കുമാർ , കെഎൽഎ പ്രിൻസിപ്പൽ ഫ്രൊഫ. കെ ഹരീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനിൽ കുമാർ ജി, മൂട്ട് കോർട്ട് സൊസൈറ്റി ജനൽ സെക്രട്ടറി ഡോ. ദക്ഷിണ സരസ്വതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News