കാറില്‍ 25 കിലോ കഞ്ചാവ് കടത്തി; തൃശൂരില്‍ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

തൃശൂര്‍ കാറില്‍ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് ആണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ എറണാകുളം പള്ളുരുത്തി സ്വദേശികളായ സനല്‍, ഗിരീഷ് എന്നിവരാണ് പിടിയിലായത്.

ALSO READ:ഇടുക്കിയില്‍ എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; മധ്യപ്രദേശ് സ്വദേശികള്‍ പിടിയില്‍

കാറില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെ പാലിയേക്കരയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. കാറിന്റെ ഡോര്‍ പാനലിനകത്തും ഡിക്കി പാനലിനകത്തുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍ മുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കാര്‍ വളഞ്ഞിട്ടാണ് പ്രതികളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ തൃശൂര്‍ എക്‌സൈസ് റേഞ്ചിന് കൈമാറി.

ALSO READ:കള്ളക്കടല്‍; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News