കുവൈറ്റ് തീപ്പിടുത്തം: മരിച്ചവരിൽ 25 മലയാളികൾ; 23 പേരെ തിരിച്ചറിഞ്ഞു

മലയാളി സമൂഹത്തിനാകെ വേദനയായി മാറിയ കുവൈറ്റിലെ തീ പിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 49 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പൈൻസ് സ്വദേശികളും അപകടത്തിൽ മരിച്ചു. 23 മലയാളികളുടെ മുഴുവൻ പേര് വിവരങ്ങൾ ലഭ്യമായി. നിലവിൽ 9 പേര് ഗുരുതര അവസ്ഥയിൽ തുടരുന്നു. അതിലും 9 മലയാളികളുള്ളതായി സംശയം. ആശുപത്രിയിലുണ്ടായിരുന്ന 40 പേർ ഡിസ്ചാർജ് ആയി. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ നടക്കുകയാണ്.

Also Read: ‘ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ’, രാജ്യത്തിന്റെ അഭിമാനമായി മാറിയ താരങ്ങളെ ആദരിച്ചുകൊണ്ട് മുഖ്യമന്ത്രി

ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ കൊണ്ടുവരും. വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റില്‍ എത്തിയിട്ടുണ്ട്. വിമാനത്തിന്റെ സമയം, സ്ഥലം സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. നിമിഷം നേരം കൊണ്ട് ഹെൽപ്പ് ഡെസ്ക് തുറക്കാനായത് ലോക കേരള സഭയുടെ പ്രതിഫലനമെന്ന് നോർക്ക ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

Also Read: അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടയ്ക്കണം; സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration