സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനേയും കുഞ്ഞുങ്ങളേയും പിടികൂടി. കോട്ടയം കടുത്തുരുത്തിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനേയും 25 കുഞ്ഞുങ്ങളേയുമാണ് പിടികൂടിയത്.

ഇന്നലെ രാത്രിയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിന് സമീപം പൂഴി മണ്ണിനടിയിലാണ് പാമ്പുകളെ കണ്ടത്. ഇതിന് പിന്നാലെ പ്രദേശവാസികള്‍ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. വാവ സുരേഷ് എത്തി അര്‍ദ്ധരാത്രി മുതല്‍ നടത്തിയ പരിശ്രമത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാമ്പുകളെ പിടികൂടിയത്. പിടികൂടിയ പാമ്പുകളെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News