മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

Also read- പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പല്ലെന്ന് പരിശോധനാഫലം; ഇല്ലാത്ത ലഹരിയുടെ പേരില്‍ ബ്യൂട്ടി പാര്‍ലര്‍ സംരംഭക ജയിലില്‍ കിടന്നത് 72 ദിവസം

യവത്മാലില്‍ നിന്ന് പുണെയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബുല്‍ധാനയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട ബസ് പൂര്‍ണമായും കത്തിനശിച്ചു.

Also Read- മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച നിസാർ മേത്തറിന് സസ്പെൻഷൻ

ഇതുവരെ 25 മൃതദേഹങ്ങളാണ് ബസില്‍ നിന്ന് കണ്ടെടുത്തതെന്ന് ബുല്‍ധാന ഡെപ്യൂട്ടി എസ്പി ബാബുറാവു മഹാമുനി പറഞ്ഞു. ബസില്‍ ആകെ 32 പേരുണ്ടായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എസ്പി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News