കത്തികൊണ്ട് കുത്തി, കല്ലുകൊണ്ട് മുഖം വികൃതമാക്കി; പീഡിപ്പിച്ച 25കാരനെ കൊലപ്പെടുത്തി ആണ്‍കുട്ടികള്‍

ദില്ലി നിസാമുദ്ദീനില്‍ 25കാരനെ കുത്തികൊലപ്പെടുത്തി മൂന്നു കുട്ടികള്‍. ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കൊലപ്പെടുത്തിയത്. ഇവര്‍ നിസാമുദ്ദീന്‍ ബസ്തി നിവാസികളാണ്. ആസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം യുവാവിനെ മുഖം ഇവര്‍ വികൃതമാക്കി. ശേഷം മൃതദേഹം നശിപ്പിക്കാന്‍ തീകൊളുത്തുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

ALSO READ:  ‘നിവിൻ പോളി ഈസ് ബാക്’, തള്ളിപ്പറഞ്ഞവർക്ക് മുൻപിൽ തലയെടുപ്പോടെ താരം’, ഡിജോ ജോസിന്റെ സംവിധാനത്തിൽ പുതിയ ലുക്ക്, വൈറലായി വീഡിയോ

കൊലയ്ക്ക് ഉപയോഗിച്ച കത്തി, കല്ലുകള്‍, മരത്തടി എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മൂവരും ചേര്‍ന്ന് ഇയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഉണങ്ങിയ പുല്ലും വസ്ത്രങ്ങളും ഉപയോഗിച്ചാണ് ഇവര്‍ മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറയുന്നു.

ALSO READ: ഇത്തവണയും പതിവ് തെറ്റിച്ചില്ല; ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 230.47 കോടിയുടെ മദ്യം

പ്രതികളായ രണ്ട് 16 വയസുകാരെയും 17 വയസുകാരനെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് അയച്ചു. ആസാദ് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളുടെ മൃതദേഹം ദില്ലിയിലെ ഖുസ്രോ പാര്‍ക്കിലാണ് ഉള്ളതെന്നും കുട്ടികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ പാതി കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെത്തി. ക്രൈം ആന്‍ഡ് ഫോറന്‍സിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എയിംസിലേക്ക് അയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News