കുവൈറ്റിൽ ഈ വർഷം 25,000 പേരെ നാടുകടത്തി; കഴിഞ്ഞ മാസം മാത്രം 2,897 നിയമലംഘകരെ

KUWAIT

കുവൈറ്റിൽ ഈ വർഷം ഇതുവരെ വിവിധ കാരണങ്ങളാൽ 25,000 പേരെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 2,897 പേരെയാണ് നാടുകടത്തിയത്. കഴിഞ്ഞ വർഷം 42,000 പ്രവാസികളെയാണ് രാജ്യത്ത് നിന്ന് തിരിച്ചയച്ചതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ  മിസ്ബഹ അറിയിച്ചു.

Also Read: കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ എറൈവൽ വീസ അനുവദിച്ച് യുഎഇ; ലഭിക്കാൻ വേണ്ടത് ഇത്രമാത്രം

ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ സുരക്ഷാ വിഭാഗങ്ങളിൽ നിന്നും റഫർ ചെയ്യപ്പെടുന്ന ഇത്തരം നിയമ ലംഘകരെ, നടപടിക്രമങ്ങൾ പൂർത്തിയായാൽ, മൂന്നു ദിവസത്തിനകം നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ അൽ മിസ്ബഹ പറഞ്ഞു. 33 വർഷത്തിനിടെ ആറു ലക്ഷത്തോളം നിയമ ലംഘകരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും അദ്ദേഹം പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പിടിക്കപ്പെടുന്ന നിയമ ലംഘകരെ തിരിച്ചയക്കുന്നതിനു അതത് എംബസികളുമായി ബന്ധപ്പെട്ടു ആവശ്യമായ യാത്രാ രേഖകൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും മിസ്ബഹ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News