26 ഓസ്‌കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍

26 രാജ്യങ്ങളുടെ ഓസ്‌കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. അര്‍ജന്റീന , ചിലി , മെക്‌സിക്കോ, ജപ്പാന്‍, മലേഷ്യ, ബെല്‍ജിയം, പോളണ്ട്, തുര്‍ക്കി, ടുണീഷ്യ, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ജര്‍മ്മനി, ഇറ്റലി, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്‌കര്‍ എന്‍ട്രികള്‍ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും.

READ ALSO:കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് വിവേചനപരമായ സമീപനം: മുഖ്യമന്ത്രി

ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയ(ഫോര്‍ ഡോട്ടേഴ്‌സ്), സെനഗല്‍ സംവിധായിക റമാറ്റാ ടൗലേ സി (ബനാല്‍ ആന്‍ഡ് ആഡാമ), മെക്‌സിക്കന്‍ സംവിധായിക ലില അവ്‌ലെസ് (ടോട്ടം), മലേഷ്യന്‍ സംവിധായിക അമാന്‍ഡ നെല്‍ യു(ടൈഗര്‍ സ്ട്രൈപ്സ്) ,ലിത്വാനിയന്‍ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) എന്നീ വനിതകളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നതിനെ തുടര്‍ന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യന്‍ ഹൊറര്‍ ചിത്രം ടൈഗര്‍ സ്ട്രൈപ്സ് നിര്‍മ്മിച്ചിരിക്കുന്നത്.

READ ALSO:കളമശേരി സ്ഫോടനം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

ഉറുഗ്വന്‍ ചിത്രം ഫാമിലി ആല്‍ബം, ഭൂട്ടാന്‍ സംവിധായകനായ പാവോ ചോയിനിങ് ഡോര്‍ജി ഒരുക്കിയ ദി മങ്ക് ആന്‍ഡ് ദി ഗണ്‍ , ജപ്പാന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സ് ഒരുക്കിയ പെര്‍ഫെക്റ്റ് ഡെയ്സ് ,അര്‍ജന്റീനിയന്‍ ചിത്രം ദി ഡെലിക്വന്‍സ് ,ഫിന്‍ലന്‍ഡ് ചിത്രം ഫാളന്‍ ലീവ്സ് ,ജര്‍മ്മന്‍ സംവിധായകനായ ഐക്കര്‍ കറ്റാക്ക് ഒരുക്കിയ ദി ടീച്ചേര്‍സ് ലോഞ്ച് ,ടര്‍ക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസ്സസ് ,ഡെന്മാര്‍ക്കില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി ദി പ്രോമിസ്ഡ് ലാന്‍ഡ് ,റൊമാനിയന്‍ ചിത്രം തണ്ടേഴ്‌സ്, സ്വീഡന്‍ സംവിധായകന്‍ മിലാദ് അലാമി ഒരുക്കിയ ഒപ്പോണന്റ്,ഇറ്റാലിയന്‍ ചിത്രം ലോ കാപിറ്റാനോ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രം ദി ബെര്‍ഡെന്‍ഡ് ,വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്‌സ് എന്നിവയും മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News