30 രാജ്യങ്ങളിലായി 3500 കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ 26കാരൻ പിടിയിൽ

Crime

ലണ്ടന്‍: സ്‌നാപ്ചാറ്റ് വഴി കുട്ടികളെ വലയിലാക്കുകയും അവരെ ലൈംഗിക വൈകൃതത്തിനിരയാക്കുകയും ചെയ്ത 26കാരൻ പൊലീസ് പിടിയിലായി. 30 രാജ്യങ്ങളിലായി 3500 കുട്ടികളോളം ഇയാളുടെ വലയിൽ വീണിട്ടുണ്ട്. അയര്‍ലന്‍ഡ് സ്വദേശിയായ അലക്‌സാണ്ടര്‍ മക്ക്കാര്‍ട്ട്‌നി എന്ന 26 കാരനാണ് ഈ ഹീനമായ കുറ്റകൃത്യത്തിന് പിടിയിലായത്.

പെണ്‍കുട്ടിയാണെന്ന രീതിയിൽ വ്യാജസ്‌നാപ് ചാറ്റ് അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ഇയാൾ ചെയ്തത്. പിന്നീട് സൗഹൃദം മുതലാക്കി ഇയാൾ ഇവരുടെ നഗ്നചിത്രങ്ങള്‍ നേടിയെടുക്കും. ഈ ചിത്രങ്ങൾ വെച്ച് കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗികവൈകൃതത്തിന് ഇരയാക്കിയത്.

Also Read: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

തന്റെ കൈയിലുള്ള ചിത്രങ്ങൾ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും പീഡോഫൈലുകള്‍ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ ആയപ്പിക്കുകയും. ഇളയ സഹോദരങ്ങളെയും വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും ലൈംഗികമായി ഉപദ്രവിക്കാൻ പെൺകുട്ടികളോട് ആവശ്യപ്പെടുകയും ചെയ്യും.

പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാൾ ഇരകളാക്കിയിരുന്നത്. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് യു.എസ്. സ്വദേശിയായ 12-കാരി ജീവനൊടുക്കിയിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ 13 വയസ്സുകാരിയില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

Also Read: പതിനാറുകാരിക്ക് ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, നരഹത്യ മുതലായ 185 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർചെയ്തിരിക്കുന്നത്. . യു.എസ്,യുകെ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടകൾ ഇയാളുടെ കെണിയിൽ പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News