എറണാകുളത്ത് നടന്ന അദാലത്തില്‍ 262 പരാതികള്‍ തീര്‍പ്പാക്കി: മന്ത്രി എം ബി രാജേഷ്

നിരവധി പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് എറണാകുളം ജില്ലാ തദ്ദേശ അദാലത്ത്. 262 പരാതികള്‍ തീര്‍പ്പാക്കി. ഓണ്‍ലൈനായി ലഭിച്ച 208 പരാതികളിലും അനുകൂലമായ പരിഹാരം നല്‍കാന്‍ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ALSO READ:കൊല്ലത്ത് സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകനായി അന്വേഷണം ഊര്‍ജ്ജിതം

നിരവധി പേരുടെ പരാതിയാണ് അദാലത്തില്‍ ഉടനടി പരിഹാരം കണ്ടത്. 549 പരാതികളാണ് ഓണ്‍ലൈനായി മുന്‍കൂട്ടി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 254 പേര്‍ നേരിട്ട് ഹാജരായി. ഇതില്‍ 208 പരാതികളിലും അനുകൂലമായ പരിഹാരം നല്‍കാന്‍ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ALSO READ:ഉരുള്‍പൊട്ടല്‍ ദുരന്തം; 617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി

നേരിട്ട് അദാലത്ത് കേന്ദ്രത്തില്‍ സമര്‍പ്പിക്കപ്പെട്ടത് 236 പരാതികളാണ്. ഇതില്‍ 26 എണ്ണം ഉടന്‍ തന്നെ തീര്‍പ്പാക്കി. കൂടുതല്‍ പരിശോധനകള്‍ക്ക് 199 പരാതികള്‍ കൈമാറി. ഈ പരാതികളിലും വൈകാതെ പരിഹാരമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ നേരിട്ട് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് തുക വീട്ടില്‍ എത്തിക്കാനും അദാലത്തില്‍ തീരുമാനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration