നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്ക്കും ആയിരം രൂപ പലിശയെന്ന് പറഞ്ഞ് തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുത്തു

‘അപ്പോളോ ഗോള്‍ഡ്’ എന്ന നിക്ഷേപ പദ്ധതി വഴി തട്ടിപ്പ് നടത്തിയ അപ്പോളോ ഗ്രൂപ്പിനെതിരെയും സമാന ഗ്രൂപ്പിനെതിരെയും ആയിരുന്നു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും ഉൾപ്പെടെ പതിനൊന്ന് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും 52.34 ലക്ഷം രൂപ ഇഡി മരവിപ്പിക്കുകയും ചെയ്തു. രണ്ട് സ്ഥാപനങ്ങളുടേയും വിവിധ അക്കൗണ്ടുകളിലായുള്ള 52.34 ലക്ഷം രൂപയാണ് ഇഡി മരവിപ്പിച്ചത്.

ALSO READ: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം

ഒക്ടോബർ 17 നായിരുന്നു സംഭവം. റെയ്ഡില്‍ കമ്പനിയുടെ സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച രേഖകളും ഇലക്ട്രോണിക് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു. അപ്പോളോ ജ്വല്ലറി ഗ്രൂപ്പിൻ്റെ ‘അപ്പോളോ ഗോൾഡ്’ പദ്ധതി വഴി നിക്ഷേപിക്കുന്ന ഓരോ ഒരു ലക്ഷം രൂപയ്ക്കും ആയിരം വീതം പലിശ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിയില്‍  ഒരു വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപകര്‍ക്ക് തുക പൂര്‍ണമായി പിന്‍വലിക്കാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. കൂടാതെ പദ്ധതിയില്‍ 12 മാസത്തിനു ശേഷവും നിക്ഷേപം തുടരുന്നവര്‍ക്ക് അപ്പോളോ ജ്വല്ലറിയില്‍ നിന്നുള്ള ലാഭവിഹിതവും നല്‍കുമെന്ന് ജ്വല്ലറി വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തില്‍ ഈ വാഗ്ദാനങ്ങള്‍ സ്ഥാപനം പാലിച്ചു.

ALSO READ: കൊച്ചിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കെഎസ്‌യു ആക്രമണം

എന്നാല്‍ പിന്നീട് നിക്ഷേപ തുകയോ പലിശയോ നല്‍കാതായതോടെ നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടി. കേസിൽ അപ്പോളോ ജ്വല്ലറി ഗ്രൂപ്പിൻ്റെ മൂസ ഹാജി ചരപ്പറമ്പില്‍, ബഷീര്‍ അടക്കമുള്ള ഡയറക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനിടെ മൂസ ഹാജി ചരപ്പറമ്പില്‍ ഒളിവില്‍ പോയി. സംഭവത്തില്‍ 42 എഫ്‌ഐആറുകള്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News