സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ. ഒരു പവൻ സ്വർണത്തിന് 45,880 രൂപയാണ് വില. ഒരു ഗ്രാമിന് 5,735 രൂപയും. ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ് ചൊവ്വാഴ്ചയിലെ സ്വര്‍ണ വില. തിങ്കളാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. നിലവിലെ സ്വർണ വില ചരിത്രത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 40 രൂപ താഴെയാണ്. നവംബർ ഒന്നിന് പവന് 45,120 രൂപയായിരുന്നു വില. സർവകാല റെക്കോർഡ് വിലയിൽ നിന്ന് 40 രൂപ മാത്രം താഴെയാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. നവംബറിൽ കൂടിയും കുറഞ്ഞുമാണ് സ്വർണ വില.
also read: ട്രേഡ് യൂണിയന്‍ കിസാന്‍ മോര്‍ച്ച രാപ്പകല്‍ സമരം ഇന്ന് സമാപിക്കും
മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു കൂടിയ വില . ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയത് പവന് 45,920 രൂപയാണ്. ഇത് കേരള വിപണിയില്‍ ചരിത്രത്തില്‍ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാൽ തിങ്കളാഴ്ച പവന് 45,880 രൂപ നിരക്കുയർന്നപ്പോൾ തന്നെ രണ്ടാമത്തെ ഉയർന്ന നിരക്കായി മാറി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2,015 ഡോളറാണ് വില. ആഗോള വിപണിയിലെ മുന്നേറ്റം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ആഭ്യന്തര വിപണിയിലെ സ്വർണ വില ഉടൻ റെക്കോർഡ് വിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് 10 ഗ്രാം സ്വർണത്തിന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വിലയിൽ നേരിയ വ്യത്യാസമുണ്ട്. ശരാശരി വില ഏകദേശം 62,560 രൂപയാണ്.
also read: മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചു; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി, വീഡിയോ പുറത്ത്
ഡോളർ കരുത്താർജിച്ചതാണ് സ്വർണ വില കുതിക്കാൻ കാരണം. ചൊവ്വാഴ്ച സ്വർണ വില ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.വില ഉയരുമ്പോൾ അത്യവശ്യമായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ സാമ്പത്തിക ഭാരമാണുണ്ടാകുന്നത്. വിവാഹ സീസണിലേക്ക് അടക്കം ഉടനെ സ്വർണം വാങ്ങാനുള്ളവരാണെങ്കിൽ ഉയർന്ന വില നൽകേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here