എന്തിനീ ക്രൂരത! ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം കാത്തുനിന്ന 28 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

GAZA

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കുള്ള പാൽ ശേഖരിക്കാൻ കാത്തുനിന്നവർക്ക് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ 92 പേർക്ക് പരിക്കുണ്ട്.ദയർ അൽ ബലാഹ് റഫിദിയാ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. രാത്രിയിലടക്കം ഇവിടെ ആക്രമണം ഉണ്ടായിരുന്നു.

ALSO READ: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

അതേസമയം ജബാലിയ ക്യാമ്പിന് നേരെ ഇസ്രേയൽ ആക്രമണം ശക്തമായതോടെ നിരവധി പേർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. വെള്ളിയാഴ്ച ഇവിടെ നടന്ന ആക്രമണത്തിൽ 20 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി വീടുകൾ അടക്കം തകർന്നിരുന്നു. ഗാസയിൽ ഇതേ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY: ATLEAST 28 KILLED IN ISRAEL ATTACK IN GAZA REFUGEE CAMP

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News