ബസ് തോട്ടിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡിൽ വൻ ദുരന്തം, 28 പേർ മരിച്ചു

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 28 പേർക്ക് ദാരുണാന്ത്യം. താഴ്ചയേറിയ തോട്ടിലേക്ക് മറിഞ്ഞതിനാൽ ഒട്ടേറെ പേർ മുകളിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. അപകട സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) അംഗങ്ങളും പൊലീസും രക്ഷാപ്രവർത്തനങ്ങൾ നടത്തി വരുകയാണ്. അപകടം നടക്കുമ്പോൾ ബസിൽ 35 പേർ ഉണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തിനിടെ ബസിൽ നിന്നും തെറിച്ചുവീണ യാത്രക്കാരാണ് രാവിലെ ഏകദേശം ഒൻപത് മണിയോടെ അപകട വിവരം അധികൃതരെ അറിയിച്ചതെന്ന് വിവരമുണ്ട്.

ALSO READ: ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ചും ഒരു ഗ്രാമം! ഞെട്ടണ്ട, ഉള്ളതു തന്നെയാണ്.. അങ്ങനെയുമുണ്ട് ഒരു ആഘോഷം.. അറിയാം ആ കഥ.!

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അൽമോറ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. അപകടത്തിൽ  മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം നൽകാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടതായി ദേശീയ വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു.  സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താൻ കുമയൂൺ ഡിവിഷൻ കമ്മിഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News