ദാരുണം! ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം, മുംബൈയിൽ യുവാവിനെ   മാതാപിതാക്കളുടെ മുന്നിലിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

MUMBAI MURDER

മുംബൈയിൽ ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് ആൾകൂട്ടം തല്ലിക്കൊന്നു. 28 കാരനായ ആകാശ് മൈനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മലാഡ് ഈസ്റ്റിലായിരുന്നു ഈ ദാരുണ സംഭവം. സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിലായിട്ടുണ്ട്.

ALSO READ;  പുതിയ സ്മാർട്ട്ഫോൺ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ? എങ്കിൽ ദേ മോട്ടോ ജി85ന് നല്ല ഡിസ്‌കൗണ്ട് ഉണ്ടേ…

ആകാശും മാതാപിതാക്കളൂം സഞ്ചരിച്ച കാറിലേക്ക് ഓവർടേക്ക് ചെയ്യുന്നതിനിടെ ഒരു ഓട്ടോ തട്ടിയിരുന്നു. ഇതേ ചൊല്ലി ആകാശ് ഓട്ടോ ഡ്രൈവറുമായി തർക്കിച്ചു. എന്നാൽ തർക്കം അവസാനിപ്പിച്ച് ഓട്ടോ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും പോയെങ്കിലും ഇയാൾക്ക് പിന്തുണയുമായെത്തിയ ആൾകൂട്ടം ആകാശിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്ക് പറ്റിയ ആകാശിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ; എൺപതുകളിലെ മലയാളി നായിക അമേരിക്കയിൽ കൂട്ട ബലാത്സംഗത്തിനിരയായി: യൂട്യൂബ് ചാനലിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. നിലത്തു വീണ ആകാശിന്‍റെ മുകളിലേയ്ക്ക് ഒരു കവചം പോലെ അമ്മ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മര്‍ദനത്തിനിടെ ആകാശിന്റെ പിതാവിനും മര്‍ദനമേറ്റു. ഇയാളുടെ കണ്ണിന് പരിക്കുണ്ട്.

ALSO READ; ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത് ഇസ്രയേൽ

സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽഞായറാഴ്ച ആറുപേരും തിങ്കളാഴ്ച മൂന്ന പേരുമാണ് പോലീസിന്റെ പിടിയിലായത്.കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News