യുകെയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി 200 കഷ്ണങ്ങളാക്കി അടുക്കളയില്‍ സൂക്ഷിച്ചു, ഒടുവില്‍ പിടിയില്‍

യുകെയില്‍ 28കാരന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഇരുന്നൂറു കഷ്ണങ്ങളാക്കി. ഒരാഴ്ചയോളം അടുക്കളയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഇയാള്‍ ഒടുവില്‍ നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. 26കാരിയായ ഹോളി ബ്രാംലിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിക്കോളാസ് മെറ്റ്‌സണ്‍ കുറ്റം പൊലീസിന് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്.

ALSO READ: ‘ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഗുണ്ടായിസം; എല്ലാ ഇടപാടുകളും സുതാര്യം’; എംവി ഗോവിന്ദൻ മാസ്റ്റർ

ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കലെത്തിയ സാഹചര്യത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. കിടപ്പുമുറിയില്‍ വച്ചാണ് ഇയാള്‍ ഹോളിയെ കൊലപ്പെടുത്തിയത്. പല തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം ശുചിമുറിയില്‍ വച്ച് കഷ്ണങ്ങളാക്കി. ഇവ പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇത് നദിയിലേക്ക് വലിച്ചെറിയാനും നീക്കം ചെയ്യാനും സുഹൃത്തിന് അമ്പത് പൗണ്ട് നല്‍കി. ഇത് സഹായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രഭാത സവാരിക്ക് പോയവര്‍ നദിയില്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ 234 ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. 16 മാസത്തിന് മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇതിന് ശേഷം ഹോളിയെ പ്രതി സ്വന്തം വീട്ടിലേക്ക് അയച്ചിട്ടില്ലെന്ന് അവരുടെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്.

ALSO READ: ‘മോദിക്ക് കീഴില്‍ ഇന്ത്യ ദാരിദ്ര്യത്തില്‍ ഒന്നാമതായി’: മുഖ്യമന്ത്രി

ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്, അവള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്‌സണ്‍ പ്രതികരിച്ചിരുന്നു. ഇയാള്‍ മുയലുകളെ മിക്‌സിയിലിട്ടും നായ്ക്കുട്ടികളെ വാഷിംഗ് മെഷീനിലിട്ടും നിക്കോളാസ് കൊലപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News