എട്ട് ദിവസം നീണ്ട കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആണ് സമാപനച്ചടങ്ങിൽ മുഖ്യാതിഥിയാകുക. 14 വേദികളിലായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച 28 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോൾ അവസാന ദിനമായ ഇന്ന് റിസർവേഷൻ ഇല്ലാതെയാണ് ഇന്നത്തെ സിനിമ പ്രദർശനം നടക്കുന്നത്.
മികച്ച പ്രേക്ഷക സിനിമയ്ക്കായുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയോടെ അവസാനിക്കും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമാപന ചടങ്ങിൽ മികച്ച സിനിമാ, മികച്ച സംവിധായകൻ, പ്രേക്ഷക പുരസ്കാരം എന്നിവ ഉൾപ്പെടെ 11 പുരസ്കാരങ്ങൾ സമ്മാനിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് നൽകി വിഖ്യാത സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയെ ചടങ്ങിൽ ആദരിക്കും. സുവർണ്ണ ചകോരത്തിന് അർഹമായ സിനിമ സമാപന സമ്മേളനത്തിന് ശേഷം പ്രദർശിപ്പിക്കും
മലയാള ചിത്രങ്ങളായ ദായം, ഷെഹറസാദെ,നീലമുടി, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നീവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇത്തവണ വേൾഡ് ക്ലാസിക് സിനിമകൾക്ക് ഒപ്പം മലയാളം സിനിമകളും പ്രേക്ഷക ശ്രദ്ധനേടി.
ALSO READ: ബീമാപ്പള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here