29-ാമത് ഐ എഫ് എഫ് കെ യുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ ചകോര പുരസ്‌കാരം ബ്രസീലിയൻ ചിത്രം മാലു . മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം മികച്ച സംവിധായകൻ ഫർഷാദ് ഹാഷെമിക്ക്.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം മി മറിയം ദി ചിൽഡ്രൻ ആൻ്റ് അദേഴ്സ്( Me, Maryam, the Children and 26 Others) എന്ന ചിത്രത്തിനും, ഫിപ്രസി പുരസ്കാരങ്ങളിൽ മികച്ച മലയാള നവാഗത ചിത്രം വിക്ടോറിയക്കും, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും ലഭിച്ചു. മികച്ച പ്രകടനത്തിനുള്ള പരാമർശം 2 പേർക്ക് ലഭിച്ചു. അപ്പുറം സിനിമയിലെ അഭിനയത്തിന് അനഘയ്ക്കും ചിന്മയ സിദ്ധിക്കും (റിഥം ഓഫ് ദമാം) ലഭിച്ചു.
29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്ക്കാരം സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here