29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ

29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മേളയുടെ ലോഗോ, ബ്രാന്‍ഡ് ഐഡന്റിറ്റി കണ്‍സെപ്റ്റ് തയ്യാറാക്കിയത് വിഷ്വല്‍ ഡിസൈനര്‍ അശ്വന്ത് എയാണ്. കണ്ണൂര്‍ സ്വദേശിയായ അശ്വന്ത്, എറണാകുളം ആര്‍എല്‍വി കോളേജ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ എംഎഫ്എ വിദ്യാര്‍ത്ഥിയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചത്.

ALSO READ:  കൊല്ലത്ത് ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം

സമയവും ഭൂമിശാസ്ത്രവും താണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമ എന്ന മാധ്യമത്തിന് പുതിയ ആശയതലങ്ങളും പുതിയ ലെയറുകളും പുതുപുത്തന്‍ കൂട്ടുകളും രൂപപ്പെടുന്നുണ്ട്. നിയതമായ ഒരു ചട്ടക്കൂടിനുള്ളില്‍ ഈ കലാരൂപത്തെ ഒതുക്കിവെക്കാന്‍ സാധിക്കില്ല, രൂപമോ ഭാവമോ, അത് ഒഴുകിക്കൊണ്ടിരിക്കും. ഇത്തരത്തിലാണ് ഇന്റര്‍സെക്ഷനാലിറ്റിയുടെയും നിലനില്‍പ്പ്. വ്യത്യസ്തമായ ഐഡന്റിറ്റികളുടെ കൂട്ടുകള്‍ ചേരുമ്പോള്‍ ഒരു മനുഷ്യന്റെ സോഷ്യല്‍ പൊസിഷന്‍ വ്യതിചലനമുണ്ടായിക്കൊണ്ടിരിക്കും. ഇപ്രകാരം മാറിക്കൊണ്ടിരിക്കുന്ന, ഒഴുകിക്കൊണ്ടിരിക്കുന്ന സിനിമയെ ഇന്റര്‍സെക്ഷനാലിറ്റിയുമായി ചേര്‍ത്ത് വായിക്കപ്പെടുമ്പോള്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ, സിനിമയുടെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുകയാണെന്ന് മന്ത്രി എഫ് ബി പോസ്റ്റില്‍ പറയുന്നു.

ALSO READ: സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെന്നി, പാറക്കെട്ടുകള്‍ക്കിടയില്‍ വീണുകിടന്നത് മണിക്കൂറുകള്‍, ഒടുവില്‍ 19കാരി ജീവിതത്തിലേക്ക്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News