കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചിൽഡ്രൻ ആൻഡ് 26 അതേർസ്’ സിനിമയുടെ സംവിധായകൻ ഫർഷാദ് ഹഷമി അർഹനായി. നിശാഗന്ധിയിൽ വച്ചുനടന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. നാലു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
Also read: 29-ാമത് ചലച്ചിത്ര പൂരത്തിന് തിരശ്ശീല വീണു; ജനപ്രിയ ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
എഴുത്തുകാരനും സംവിധായകനും നടനുമായ ഫർഷാദ് ഹഷമിയുടെ ആദ്യ ചലച്ചിത്രം കൂടിയാണ് ‘മി മറിയം ദി ചിൽഡ്രൻ ആൻഡ് 26 അതേർസ്’. ഈ വർഷത്തെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണിത്.
ഒറ്റയ്ക്ക് താമസിക്കുന്ന മുപ്പത് വയസ്സുള്ള മഹ്ബൂബെ എന്ന സ്ത്രീ തൻ്റെ വീട് ഒരു സിനിമാ സംഘത്തിന് ആറ് ദിവസത്തേക്ക് വാടകയ്ക്ക് നൽകുന്നതും സമാധാന പൂർണമായ അവളുടെ ജീവിതം ഇതോടെ മാറിമറിയുന്നതുമാണ് കഥാ പശ്ചാത്തലം.സമകാലിക ഇറാനിലെ സ്ത്രീകൾ നേരിടുന്ന സാമൂഹിക വെല്ലുവിളികളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here