29-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് കൊടിയിറക്കം

എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് ഇന്ന് കൊടിയിറക്കം. ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിയത് മികച്ച ചിത്രങ്ങൾ. പ്രവചനാതീതമായ പോരാട്ടത്തിൽ പുരസ്കാരം നേടിയ ചിത്രങ്ങളും അണിയറക്കാരെയുമറിയാൻ ഇന്ന് വൈകിട്ട് വരെ കാത്തിരിക്കേണ്ടി വരും.

അവസാന ദിനമായ ഇന്ന് 11 സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുരസ്കാര ജേതാക്കളെയും അണിയറക്കാരെയും ചടങ്ങിൽ പ്രഖ്യാപിക്കും.

ലോകത്താകമാനമുള്ള മനുഷ്യജീവിതം തിരുവനന്തപുരത്ത് കണ്ട എട്ട് ദിനരാത്രങ്ങൾ.
ഭയന്നും, ചിരിച്ചും, കണ്ണീരണിഞ്ഞും കണ്ടുതീർത്ത കാഴ്ചകൾ.ചലച്ചിത്ര മേള അവസാന മണിക്കൂറിലേക്ക് എത്തുമ്പോൾ മികച്ചത് എന്നല്ലാതെ ആസ്വാദകർക്ക് മറ്റൊന്നും പറയാനില്ല.

also read : ചലച്ചിത്ര മേളയുടെ പ്രാധാന്യം വരുംനാളുകളിലും കുറയില്ല’ : ഐഎഫ്എഫ്‌കെ സമാപന ഓപ്പണ്‍ഫോറം

ഉദ്ഘാടന ചിത്രം ഐ ആം സ്റ്റിൽ ഹിയർ, മുതൽ ഇന്നലെ രാത്രി ഒടുവിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് വരെ വലിയ ജനത്തിരക്ക്. ഫെമിനിച്ചി ഫാത്തിമ, കൃഷാന്തിന്റെ സംഘർഷഘടന, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ മലയാള ചിത്രങ്ങൾക്ക് ആളുകൾ മണിക്കൂറുകൾ കാത്തുനിന്നു. ഇതിൽ ഫെമിനിച്ചി ഫാത്തിമയും അപ്പുറവും അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ചിത്രങ്ങൾ എന്നതും ശ്രദ്ധേയം. ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ വന്ന അനോറയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. മൂന്ന് പ്രദർശനങ്ങളും നടന്നത് നിറഞ്ഞ സദസിലായിരുന്നു. സബ്സ്റ്റൻസ്, എൽബോ തുടങ്ങി നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here