ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി എം വി മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. എൻഡിഎഫ് പ്രവർത്തകനാണ് പ്രതി. 13 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2005 മാർച്ച് 10 നാണ് ആർഎസ്എസ് പ്രവർത്തകൻ അശ്വനി കുമാർ കൊല്ലപ്പെട്ടത്. അശ്വനികുമാറിനെ കണ്ണൂർ ഇരിട്ടിയിൽ വച്ച് ബസ്സിൽ കയറി വെട്ടി കൊല്ലുകയായിരുന്നു. ശിക്ഷാവിധി ഈ മാസം 14 ന് പ്രഖ്യാപിക്കും.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് അശ്വനി കുമാർ വധക്കേസിൽ വിധി പറഞ്ഞത്. കേസിൽ 14 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി മാത്രം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മറ്റ് പ്രതികളെ വെറുതെവിട്ടു. കേസിൽ അപ്പീൽ പോകുമെന്ന് അശ്വനി കുമാറിന്‍റെ കുടുംബം അറിയിച്ചു. 2005 ൽ കൊലപാതകം നടക്കുമ്പോൾ അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാർ കേസ് അട്ടിമറിച്ചുവെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പ്രതികരിച്ചു. അതേ സമയം വ്യാജസാക്ഷികളെയാണ് ഹാജരാക്കിയതെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയ മർഷൂക്കിന്‍റെ പ്രതിഭാഗം അഭിഭാഷകനും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here