‘ലിയോ’ യുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർക്ക് ട്രീറ്റ് തന്നെ ആയിരിക്കും; ഒരിക്കലും അത് മിസ് ചെയ്യരുത്; ലോകേഷ് കനകരാജ്

ലോകമെബാടുമുള്ള വിജയ് ആരാധകർ കാത്തിരിക്കുകയാണ് ‘ലിയോ’ യുടെ റിലീസിനായി കാത്തിരിക്കുകയാണ്. ലിയോ യുടെ ഒരു അപ്ഡേറ്റും ആരാധകർ വളരെ അവശേത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ പത്ത് മിനിറ്റ് ഒരു കാരണവശാലും നഷ്ടമാക്കരുതെന്ന അഭ്യർഥനയുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരിക്കുകയാണ്. സിനിമയുടെ തുടക്കം ഒരു വിരുന്ന് തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

Also read:കവർച്ച മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ; ‘ത്രില്ലര്‍’ സ്‌റ്റൈലില്‍ മോഷണ സംഘത്തെ പിടികൂടി പൊലീസ്

‘‘ലിയോയുടെ ആദ്യ പത്ത് മിനിറ്റ് ആരും മിസ്സ് ആക്കരുത്. എങ്ങനെയെങ്കിലും നിങ്ങൾ ഓടിയെത്തി അവിടം മുതൽ തന്നെ സിനിമ കാണണം. കാരണം, ആയിരമെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും, അത്രയധികം പേര്‍ ആ രം​ഗങ്ങള്‍ക്കുവേണ്ടി കഷ്ട്ടപെട്ടിട്ടുണ്ട്. ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തന്നെ തിയറ്ററിലെത്തി സമാധാനമായിരുന്ന് അത് ആസ്വദിക്കണമെന്നും ലോകേഷ് പറഞ്ഞു.

Also read:വിട്ടുകൊടുക്കാതെ ഇന്ത്യയും പാകിസ്ഥാനും; പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പണിയെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ നിര്‍ത്താതെ ഓടിയത്. അത് നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്. ആദ്യ 10 മിനിറ്റ് അവര്‍ക്കുള്ള ഒരു വിരുന്ന് ആയിരിക്കും. ഞാന്‍ തിയറ്ററില്‍ ലിയോ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുമ്പോഴേക്കും എല്ലാവരും എത്തിയോ എന്ന ആകാംക്ഷയില്‍ ആയിരിക്കും.’’– ലോകേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News