തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി പ്രഖ്യാപനം ഇന്ന് നടക്കും. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പ്രസ്താവിക്കുക.പോപ്പുലർ ഫ്രണ്ട് നേതാവ് നാസറടക്കം 11 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയ കേസ് ആണ് ഇത്. ജഡ്ജി അനിൽ എം ഭാസ്കരൻ വിധി പ്രസ്താവം നടത്തുക .
also read:കാലവർഷം തുടരും , ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്
2010 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചോദ്യപേപ്പറിൽ മത നിന്ദയാരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള വിഭാഗം അധ്യാപകനായ ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. കേസിൽ ആദ്യ ഘട്ടത്തിലെ വിചാരണ പൂർത്തിയാക്കി 13 പേരെ ശിക്ഷിക്കുകയും 18 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ 2015 ലാണ് പിടികൂടിയത് .പോപ്പുലർ ഫ്രണ്ട് നേതാവും കൃത്യത്തിന്റെ മുഖ്യ ആസൂത്രകനുമായ നാസർ അടക്കം 11 പേരെയാണ് പിടികൂടിയത്. ഇവരുടെ വിചാരണയിലാണ് ഇന്ന് വിധി പ്രസ്താവം നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here