രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി

കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ റണ്‍ തുടങ്ങി. 7 മണിക്കാണ് ട്രെയിന്‍ കാസര്‍കോഡ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രയല്‍ റണ്‍ പുറപ്പെട്ട ട്രെയിന്‍ രാത്രി 11.35 നാണ് കാസര്‍കോടെത്തിയത്. ഇന്ന് ട്രെയിന്‍ തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം 4.05ന് വീണ്ടും കാസര്‍കോട്ടേക്കു ട്രയല്‍ റണ്‍ നടത്തും. ശനിയാഴ്ച കാസര്‍കോട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയി ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് സര്‍വ്വീസ് ആരംഭിക്കും.

READ ALSO:നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; ആവര്‍ത്തിച്ച് ട്രൂഡോ

ചൊവ്വാഴ്ച മുതല്‍ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വീസുകള്‍ ആരംഭിക്കും. രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ് സര്‍വീസ്. രാവിലെ 7 മണിക്ക് കാസര്‍കോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സര്‍വീസ്.

READ ALSO:മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News