യുപിയിലെ ബഹ്റൈച്ച് സംഘർഷം: പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടി; രണ്ടു പ്രതികൾക്ക് വെടിയേറ്റു

bahraich violence

യുപിയിലെ ബഹ്റൈച്ച് സംഘർഷത്തിൽ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. രണ്ടു പ്രതികൾക്ക് വെടിയേറ്റു. നേപ്പാൾ അതിർത്തി കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സർഫറാസ്, താലിബ് എന്നിവർക്കാണ് പരിക്കേറ്റത്. മുഖ്യപ്രതി സല്‍മാന്‍റെ മക്കളാണിവര്‍ എന്ന് യുപി പൊലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ; അമ്പതിലേറെ വെടിയുണ്ടകള്‍, തോക്കുകള്‍, യുട്യൂബ് വീഡിയോ പരിശീലനം; ബാബ സിദ്ദിഖിന്റെ കൊലയാളികള്‍ എത്തിയത് സര്‍വസന്നാഹത്തോടെ

ഞായറാഴ്ച ബഹ്റൈച്ചിലെ  മഹാരാജ്ഗഞ്ചില്‍ ദുര്‍ഗാപൂജ  ഘോഷയാത്രയ്ക്കിടെ ഉണ്ടായ അക്രമത്തില്‍ 22 കാരന്‍ കൊല്ലപ്പെട്ടിരുന്നു.ഘോഷയാത്ര കടന്നുപോകുമ്പോള്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.സംഘര്‍ഷത്തിനിടെ ജനക്കൂട്ടം വീടുകളും കടകളും ആക്രമിച്ചു.ആശുപത്രികള്‍ക്കും  വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News