മണിപ്പൂരിൽ 3 ക്രിസ്ത്യൻ പള്ളികൾ ബിജെപി സർക്കാർ പൊളിച്ചുനീക്കി

മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ ബിജെപി സർക്കാർ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പള്ളികൾ സർക്കാർ പൊളിച്ചുനീക്കിയത്.

മണിപ്പൂരിലെ ആദിവാസി കോളനികളിലെ പള്ളികളായിരുന്നു പൊളിച്ചത്. കാത്തലിക്ക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച് എന്നിവയായിരുന്നു സർക്കാർ പൊളിച്ചുനീക്കിയത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഈ നടപടിക്കെതിരായ തൽസ്ഥിതി ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ധാക്കിയിരുന്നു. അതിന് പിന്നാലെയാണ് സർക്കാർ പള്ളികൾ പൊളിച്ചുനീക്കിയത്.

ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളായ മണിപ്പൂരിൽ, പള്ളികൾ പൊളിച്ചുനീക്കിയ സംഭവത്തെ ക്രൈസ്തവ സംഘടനകൾ അപലപിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ അഭിപ്രായപ്പെട്ടു. ബിഹാറിൽ ഈസ്റ്റർ ആഘോഷത്തിനെത്തിയ മതനേതാക്കന്മാർക്കെതിരെ മതപരിവർത്തന ഭീഷണി ആരോപിച്ച് അക്രമമുണ്ടായ സംഭവത്തെയും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News