യുപിയില്‍ പാമ്പിനെ കൊണ്ട് പൊറുതി മുട്ടി ഒരു ഗ്രാമം; പാമ്പാട്ടികള്‍ വന്നിട്ടും രക്ഷയില്ല, നാട്ടുവിട്ട് പ്രദേശവാസികള്‍

മൂന്ന് ദിവസത്തിനിടയില്‍ യുപിയിലെ ഹാപൂരില്‍ അഞ്ചു പേര്‍ക്കാണ് പാമ്പുകടിയേറ്റത്. പിന്നാലെ അധികൃതര്‍ പാമ്പാട്ടികളെ വിളിച്ചുവരുത്തി. പാമ്പ് കടിയേറ്റവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. രണ്ട് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ALSO READ: ‘സയണിസ്റ്റുകളെ ഷെല്‍ട്ടറുകളില്‍ താമസിക്കാന്‍ പരിശീലിച്ചോ’ മുന്നറിയിപ്പുമായി മുൻ ഐആര്‍ജിസി കമാൻഡർ

ഒക്ടോബര്‍ 20ന് വീടിന്റെ തറയില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെയും അവരുടെ രണ്ട് മക്കളെയുമാണ് ആദ്യം പാമ്പ് കടിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരുടെ അയല്‍വാസിക്കാണ് പിന്നീട് പാമ്പുകടിയേറ്റത്. അതും തൊട്ടടുത്ത ദിവസം രാതി. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്. അടുത്തടുത്തതായി ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഗ്രാമവാസികള്‍ ആകെ പരിഭ്രാന്തരാണ്. ഇതോടെ അവര്‍ വനംവകുപ്പിനെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിച്ചു.

ALSO READ: മലപ്പുറത്ത് അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

പാമ്പുകടിയേറ്റയാളുടെ വീട്ടുപരിസരത്തും ഒരു പാമ്പിനെ കണ്ടെത്തിയത് ഗ്രാമവാസികള്‍ക്ക് ആശ്വാസമായെങ്കിലും തൊട്ടടുത്ത ദിവസം മറ്റൊരാള്‍ക്കും പാമ്പ് കടിയേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇതോടെ അധികൃതര്‍ പാമ്പാട്ടികളെ വിളിച്ചുവരുത്തി തെരച്ചില്‍ ആരംഭിച്ചു. മുക്കുംമൂലയും വരെ അരിച്ചുപെറുക്കിയിട്ടും ഇതുവരെ പാമ്പുകളെ കണ്ടെത്താനായിട്ടില്ല. ഇതോടെ വീടുപൂട്ടി കുട്ടികളെ ബന്ധുവീടുകളിലേക്ക് അയക്കുകയാണ് ഉത്തര്‍പ്രദേശിലെ സാദര്‍പൂര്‍ ഗ്രാമവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News