മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Also read- ‘വെസ്റ്റേണ്‍, സ്പാനിഷ്, ഗ്രാമി ഇപ്പോള്‍ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’; മനോജ് ജോര്‍ജിന്റെ ലോകം വേറെ ലെവലാണ്

ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പിലെ കെട്ടിടത്തിലായിരുന്നു മൂന്ന് പേരും താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ട് മുറികളിലായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Also Read- മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി

മുറിയിലെ പാത്രങ്ങളില്‍ കാട്ടുകൂണ്‍ കണ്ടെത്തിയിരുന്നു. വിഷക്കൂണ്‍ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News