സംഭൽ വെടിവെപ്പ്: അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷൻ; യോഗി സർക്കാരിനെതിരെ ഹർജി

sambhal violence judicial commisiion

സംഭൽ വെടിവെപ്പ് സംഭവത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമിച്ചു. റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറ, റിട്ട. ഐഎഎസ് അമിത് മോഹൻ പ്രസാദ്, റിട്ടയേർഡ് ഐപിഎസുകാരനായ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. സമിതി രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.

അതേ സമയം, സംഭൽ വെടിവെപ്പിൽ യോഗി സർക്കാരിനെതിരെ ഹർജി. വെടിവെപ്പിൽ സംസ്ഥാന സർക്കാറിന്‍റെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് പൊതു താൽപര്യ ഹർജി നൽകിയിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹർജി കോടതി ഉടൻ തന്നെ പരിഗണിച്ചേക്കും.

ALSO READ; വായു മലിനീകരണം; ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ട നിയന്ത്രണം തുടരാൻ സുപ്രീംകോടതി നിര്‍ദേശം

വെടിവെപ്പിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കന്മാരുടെയും എംപിമാരുടെയും, യുപി സംസ്ഥാന മുസ്‌ലിം ലീഗ് ഭാരവാഹികളുടേയും ഡൽഹിയിൽ വെച്ചു നടന്ന യോഗം ആവശ്യപ്പെട്ടിരുന്നു.

രണ്ട് ദിവസം മുമ്പ് സംഭൽ വിഷയത്തിൽ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം അ‍ഴിച്ചു വിട്ടിരുന്നു. യുപിയിൽ യോഗി ആദിത്യനാഥ് ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്നും മുസ്ലിങ്ങൾക്കെതിരെ ആക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News