കോയമ്പത്തൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുൾപ്പടെ 3 മലയാളികൾക്ക് ദാരുണാന്ത്യം

കാറിൽ ലോറി ഇടിച്ച് കോയമ്പത്തൂർ എൽആൻടി ബൈപ്പാസിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മരുമകൾ എലീന തോമസ് (30) നെ ഗുരുതര പരുക്കുകളോടെ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്ന് കാണാതായത് മാരകമായ നൂറുകണക്കിന് വൈറസ് സാമ്പിളുകൾ; ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തത് ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളിൽ കടുത്ത ലംഘനം

തിരുവല്ലയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കാർ പാലക്കാട് ഭാഗത്തേക്ക് വന്നിരുന്ന കൊറിയര്‍ വാനുമായാണ് കൂട്ടിയിടിച്ചത്. മരുമകള്‍ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിലേക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 11.30ന് മധുക്കര എല്‍ ആന്‍ഡ് ടി ബൈപാസില്‍ നയാര പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News