കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു; വീഡിയോ

കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംഖേര്‍പൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Also Read-ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കാടിന് നടുവിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് യുവാക്കള്‍ ആനക്കൂട്ടത്തെ റോഡില്‍ കണ്ടത്. ഉടന്‍ തന്നെ മൂവര്‍ സംഘം ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനെത്തി. ആദ്യം ആനക്കൂട്ടം അനങ്ങാതെ നിന്നു. പിന്നാലെ ആനക്കൂട്ടം പ്രകോപിതരാകുകയും യുവാക്കളെ ആക്രമിക്കാനൊരുങ്ങുകയുമായിരുന്നു.

Also read- അമ്മയെ മകൻ വെട്ടിക്കൊന്നു, അരുംകൊല എറണാകുളത്ത്

ആനക്കൂട്ടം പിന്നാലെ എത്തിയതോടെ യുവാക്കള്‍ ജീവനുംകൊണ്ടോടി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ റോഡില്‍ വീഴുന്നുമുണ്ട്. കണ്ടുനിന്നവര്‍ ബഹളംവെച്ചപ്പോള്‍ കാട്ടാനക്കൂട്ടം ഒരു നിമിഷം നിന്നെങ്കിലും വീണ്ടും മുന്നോട്ട് പായുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News