ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി കോടതി വിധിയെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്.
ആനയുടെ പ്രശ്നം നേരിട്ട് ബാധിക്കാത്ത പഞ്ചായത്തുകളായതിനാലാണ് ഇവയെ ഒഴിവാക്കിയത്. എന്നാൽ ജനകീയ ഹർത്താലിനെ അനുകൂലിക്കുന്നുവെന്ന് പാസിൻഹയാത്തിലെ ജനങ്ങളും പഞ്ചായത്ത് പ്രെസിഡന്റുമാരും പറയുന്നു. അതേസമയം, ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ചിന്നക്കനാലിലും പൂപ്പാറയിലും കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ നടക്കും. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ മയക്ക് വെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. മൂന്ന് ദിവസത്തിനകം വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here